നൂറിലധികം വര്‍ഷങ്ങള്‍ക്ക് മുമ്പ് കടലില്‍ മുങ്ങിത്താഴ്ന്ന ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍ വിനോദ സഞ്ചാരികളുമായി പോയ അന്തര്‍വാഹിനി കാണാതായി. അറ്റ്‌ലാന്റിക് സമുദ്രത്തില്‍ വെച്ചാണ് അന്തര്‍വാഹിനി കാണാതായത്. അഞ്ച് പേരാണ് അന്തര്‍വാഹിനിയില്‍ ഉള്ളത്. ബ്രിട്ടീഷ് ശതകോടീശ്വരനും സഞ്ചാരിയുമായ ഹാമിഷ് ഹാര്‍ഡിംഗും ഈ സംഘത്തിലുണ്ട്. ഇനി ഒരു ദിവസത്തേക്കുള്ള ഓക്സിജൻ മാത്രമാണ് അന്തർവാഹനിയിൽ അവശേഷിക്കുന്നത്. വ്യാഴാഴ്ച്ച രാവിലെ 11 മണിയോടെ ടൈറ്റനിലെ ഓക്സിജൻ നിലയ്ക്കും. അതുകൊണ്ട്, വ്യാഴാഴ്ചയ്ക്കകം സമുദ്രപേടകം കണ്ടെത്തിയില്ലെങ്കിൽ പ്രതീക്ഷകൾ അസ്തമിക്കും.