കോട്ടയം: സാംസങ്ങിന്റെ സൗത്ത് ഇന്ത്യയിലെ വളർച്ചാ നിരക്കിൽ ഒന്നാം സ്ഥാനം കൈവരിച്ച ഓക്സിജൻ ഗ്രൂപ്പിനെ ആദരിച്ച് സാംസങ്ങ്. സൗത്ത് ഇന്ത്യയിലെ അതിവേഗം വളരുന്ന ഇലക്ട്രോണിക്സ് ഡിജിറ്റൽ പാർട്ണറായി ആണ് സാംസങ്ങ് ഓക്സിജൻ ദി ഡിജിറ്റൽ ഷോപ്പിനെ തിരഞ്ഞെടുത്തിരിക്കുന്നത്.
ഓക്സിജൻ ഗ്രൂപ്പിന് തീർത്തും അഭിമാനകരമായ നിമിഷമാണിത്. ഇലക്ട്രോണിക്സ് മേഖലയിലെ വളർച്ചയ്ക്കൊപ്പം ഓക്സിജൻ ഇതിനകം ജനകീയവുമായി തീർന്നിട്ടുണ്ട്. ഗുണമേന്മയിലെ വിട്ടുവിഴ്ചയില്ലായ്മയാണ് സ്ഥാപനത്തെ ഈ അംഗീകാരത്തിന്റെ നിറവിലെത്തിച്ചത്.
ഓക്‌സിജൻ നിങ്ങൾക്ക് അവിശ്വസനീയമായ നിരക്കിൽ ഏറ്റവും മികച്ചതുമായ പ്രൊഡക്ട് വാഗ്ദാനം ചെയ്യുന്നു. സ്‌മാർട്ട്‌ഫോണുകളില്ലാത്ത ഒരു ജീവിതം നമ്മുടെ ദിനചര്യയുടെ ഭാഗമാകുന്നത് നമുക്ക് സങ്കൽപ്പിക്കാൻ കഴിയില്ല. ഈ പശ്ചാത്തലത്തിലാണ് ഓക്സിജന്റെ പ്രാധാന്യവും ഏറുന്നത്.
ദക്ഷിണ കൊറിയയിലെ സിയോളിലാണ് പ്രമുഖ ഇലക്ട്രോണിക്സ് കമ്പനിയായ സാംസങ് പ്രവർത്തിക്കുന്നത്. ഇതിൽ നിരവധി അഫിലിയേറ്റഡ് ബിസിനസ്സുകൾ ഉൾപ്പെടുന്നു. കൂടാതെ നിലവിലെ കണക്കനുസരിച്ച്, ആഗോള ബ്രാൻഡ് മൂല്യത്തിൽ സാംസങ്ങിന് എട്ടാം സ്ഥാനമുണ്ട്.
ഓക്സിജന്റെ കോട്ടയം ഷോറൂമിൽ വച്ച് നടന്ന ചടങ്ങിൽ സാംസങ്ങ് സീനിയർ വൈസ് പ്രസിഡന്റ് രാജു ആന്റണി പുല്ലൻ, സെയിൽസ് ഹെഡ് ഗുഫ്റാൻ അലാം, സൗത്ത് എക്സ്പാറ്റ് ജംഗ്സിക് ബോബി യൂ, ഓക്സിജൻ ഗ്രൂപ്പ് സിഇഒ സിജോ തോമസ് തുടങ്ങിയവർ പങ്കെടുത്തു.