ഈന്തപ്പഴത്തിന്റെ കുരുവിന് പകരം സ്വർണം; കാർഗോവഴി കടത്തുന്നതിനിടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടികൂടി

എറണാകുളം: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കാർഗോ വഴി കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി. കുന്നമംഗലം സ്വദേശി മുഹമ്മദ് സെയ്ദിന്റെ പേരിലായിരുന്നു സ്വർണം കാർഗോയിൽ എത്തിയത്. ഇയാൾക്ക് വേണ്ടി മറ്റ് രണ്ടുപേരാണ് സ്വർണം ഏറ്റുവാങ്ങിയത്. ഇവർക്ക് കൈമാറാനായി പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെടുത്തത്. ഈന്തപഴത്തിന്റെ കുരുവെന്ന് തോന്നിക്കുന്ന തരത്തിലാണ് സ്വർണം ഒളിപ്പിച്ചിരുന്നത്.
പതിനാറ് കിലോ ചരക്കാണ് ഇയാൾ കാർഗോവഴി അയച്ചത്. സോപ്പ് സെറ്റ്, മിൽക്ക് പൗഡർ, കളിപ്പാട്ടം, ഷാംപൂ, ഹെയർ ക്രീം എന്നിവയും ചരക്കിൽ ഉണ്ടായിരുന്നു. ഫ്‌ളോ ഗോ ലോജിസ്റ്റിക്‌സ് എന്ന ഏജൻസി വഴിയാണ് ഇയാൾ സ്വർണം കടത്തിയത്. 60 ഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്.
ഇവിടെ പരിശോധന ശക്തമാണോയെന്ന് പരീക്ഷിക്കാനായിരിക്കാം ആദ്യം ചെറിയ അളവിൽ സ്വർണം കടത്തിയതെന്ന് സംശയിക്കുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *