ന്യൂദൽഹി-പ്രഭാസ് നായകനായ ‘ആദിപുരുഷ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സിനി വർക്കേഴ്സ് അസോസിയേഷൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്തയച്ചു. നിലവിൽ പ്രദർശിപ്പിക്കുന്ന തിയേറ്ററുകളിൽ നിന്ന് സിനിമ പിൻവലിക്കണമെന്നും ഭാവിയിൽ ഒടിടി റിലീസ് നിരോധിക്കണമെന്നും കത്തിൽ ആവശ്യമുണ്ട്. സംവിധായകൻ ഓം റൗട്ട്, തിരക്കഥാകൃത്ത് മനോജ് മുന്തഷിർ ശുക്ല, സംവിധായകർ എന്നിവർക്കെതിരെ കേസെടുക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു
സിനിമയിലെ ഡയലോഗുകളും തിരക്കഥയും ഹനുമാനെയും ശ്രീരാമനെയും അവഹേളിക്കുന്നതാണെന്ന് കത്തിൽ കുറ്റപ്പെടുത്തുന്നു. ഹിന്ദു മതവികാരത്തെയും സനാതന ധർമത്തെയും സിനിമ വ്രണപ്പെടുത്തുന്നു. എല്ലാ മതക്കാരുടെയും ദൈവമാണ് ശ്രീരാമൻ.
വിഡിയോ ഗെയിമിലെ കഥാപാത്രത്തെപ്പോലെയാണ് സിനിമയിലെ ശ്രീരാമൻ. ലോകമെമ്പാടുമുള്ള ഇന്ത്യക്കാരെ ഡയലോഗുകൾ വേദനിപ്പിക്കുന്നു. പ്രഭാസ്, കൃതി സോനാൻ, സെയ്ഫ് അലി ഖാൻ എന്നിവർ ഇങ്ങനെ ഒരു മോശം സിനിമയുടെ ഭാഗമാവരുതായിരുന്നു എന്നും കത്തിൽ പറയുന്നു.
ആദിപുരുഷിനെതിരെ പരാതിയുമായി ഹിന്ദു മഹാസഭയും രംഗത്തുവന്നിട്ടുണ്ട്. ചിത്രത്തിൻ്റെ പോസ്റ്ററുകൾ കീറിയെറിഞ്ഞ പ്രവർത്തകർ സിനിമ കാണരുതെന്ന് ആവശ്യപ്പെട്ടു. ലഖ്നൗ പോലീസിൽ ഹിന്ദു മഹാസഭ പരാതി നൽകിയിട്ടുമുണ്ട്.
ക്ഷേത്രത്തിൽ ഒരുമിച്ചുകൂടിയ പ്രവർത്തകർ സിനിമക്കെതിരെ മുദ്രാവാക്യങ്ങളുയർത്തി ജാഥ നടത്തി. സിനിമ പ്രദർശിപ്പിക്കുന്ന ഒരു മാളിൽ എത്തിയ ഇവർ പ്രദർശനം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അകത്തുകടക്കാൻ ശ്രമിച്ചെങ്കിലും പോലീസ് തടഞ്ഞു.
സിനിമയുടെ സംവിധായകൻ, നിർമാതാവ്, അഭിനേതാക്കൾ എന്നിവർക്കെതിരെയാണ് ഹിന്ദു മഹാസഭ പരാതിനൽകിയിരിക്കുന്നത്. സംഭവത്തിൽ ഇതുവരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല.
ടി- സീരിസ്, റെട്രോഫൈൽ ബാനറിൽ ഭൂഷൺ കുമാറും കൃഷ്ണകുമാറും ഓം റൗട്ടും ചേർന്നാണ് ചിത്രം നിർമിച്ചത്.. സാഹോയ്ക്കും രാധേശ്യാമിനും ശേഷം നിർമാതാവ് ഭൂഷൺ കുമാറുമായുള്ള പ്രഭാസിന്റെ മൂന്നാമത്തെ പ്രോജക്ടാണ് ആദിപുരുഷ്.
 
2023 June 20EntertainmentAdipurushMovie banprime ministermodititle_en: letter to pm for ban adipurush

By admin

Leave a Reply

Your email address will not be published. Required fields are marked *