അമരാവതി: തെലുങ്ക് സൂപ്പർ താരം രാം ചരണിനും ഭാര്യ ഉപാസനയ്ക്കും പെൺകുഞ്ഞ് പിറന്നു. വിവാഹം കഴിഞ്ഞ് നീണ്ട 10 വർഷങ്ങൾക്ക് ശേഷമാണ് ഇവർ കുഞ്ഞ് വേണം എന്ന തീരുമാനത്തിലെത്തിയത്. രാം ചരൺ ചിത്രം ‘ആർആർആറി’ലെ ‘നാട്ടു നാട്ടു’ ഗാനത്തിന് ഓസ്‌കർ ലഭിക്കുമ്പോൾ ഉപാസന ആറ് മാസം ഗർഭിണിയായിരുന്നു. ഹൈദരാബാദിലെ അപ്പോളോ ജൂബിലി ഹിൽസ് ആശുപത്രിയിലാണ് കുഞ്ഞിന്റെ ജനനം. ഉപാസനയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ആശുപത്രിയാണ് അപ്പോളോ. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു എന്ന്