പാരിസ് – ബുകായൊ സാക ഹാട്രിക് നേടുകയും ഹാരി കെയ്‌നും കീലിയന്‍ എംബാപ്പെയും ഗോളടി തുടരുകയും ചെയ്ത യൂറോപ്യന്‍ യോഗ്യതാ റൗണ്ട് രാത്രിയില്‍ ഫ്രാന്‍സിനും ഇംഗ്ലണ്ടിനും ജയം. നോര്‍ത്ത് മസിഡോണിയക്കെതിരായ 7-0 വിജയത്തില്‍ ക്യാപ്റ്റന്‍ കെയ്ന്‍ രണ്ട് ഗോളടിച്ച് ഇംഗ്ലണ്ടിനെ നയിച്ചു. ക്യാപ്റ്റന്‍ എംബാപ്പെയുടെ ഗോളില്‍ ഫ്രാന്‍സ് 1-0 ന് ഗ്രീസിനെ തോല്‍പിച്ചു. രണ്ടു ഗോള്‍ ലീഡ് തുലച്ച സ്വിറ്റ്‌സര്‍ലന്റ് റുമാനിയയുമായി 2-2 സമനില സമ്മതിച്ചു. 89ാം മിനിറ്റിലും ഇഞ്ചുറി ടൈമിലുമാണ് റുമാനിയ സ്‌കോര്‍ ചെയ്തത്.
രണ്ടു തവണയെടുത്ത പെനാല്‍ട്ടിയിലാണ് എംബാപ്പെ സ്‌കോര്‍ ചെയ്തത്. ഇതോടെ ഫ്രഞ്ച് ജഴ്‌സിയില്‍ എംബാപ്പെക്ക് 39 ഗോളായി, മിഷേല്‍ പ്ലാറ്റീനിക്ക് ഒരെണ്ണം പിന്നില്‍. ഗോള്‍വേട്ട തുടങ്ങുകയും അവസാനിപ്പിക്കുകയും ചെയ്ത കെയ്‌നിന് ഇംഗ്ലണ്ടിന്റെ കുപ്പായത്തില്‍ 58 ഗോളായി.
ഈ സീസണില്‍ പി.എസ്.ജി ക്ലബ്ബിനും രാജ്യത്തിനുമായി എംബാപ്പെ 54 ഗോളടിച്ചു. 1957-58 സീസണില്‍ ഗോളടി വീരന്‍ ജസ്റ്റ് ഫൊണ്ടയ്ന്‍ സ്ഥാപിച്ച റെക്കോര്‍ഡ് മറികടന്നു
2023 June 20Kalikkalamtitle_en: Saka hat trick and Kane double in England 7-0 rout