തിരുവനന്തപുരം∙ റോഡ് ക്യാമറയെ കബളിപ്പിക്കാൻ കള്ള നമ്പർ പതിച്ചു ചില വാഹനങ്ങൾ നിരത്തിലിറങ്ങുന്നുവെന്ന സൂചനകളെത്തുടർന്നു മോട്ടർ വാഹന വകുപ്പിന്റെയും പൊലീസിന്റെയും സംയുക്ത പരിശോധനയ്ക്കു നിർദേശം. അടുത്തയാഴ്ച മുതൽ റോഡിൽ നിന്ന് പരിശോധന നടത്താനാണ് ആലോചന.
ക്യാമറയിൽ നിയമലംഘനത്തിനു പതിയുന്ന ഇരുചക്ര വാഹനങ്ങളുടെ നമ്പറുകളിൽ ചിലതു വ്യാജമോ അതല്ലെങ്കിൽ മറ്റേതെങ്കിലും വാഹനങ്ങളുടെതോ ആണെന്നു ഗതാഗതവകുപ്പിന്റെ ശ്രദ്ധയിൽപെട്ടിരുന്നു. വിശദപരിശോധനയിലേ ഇതു തിരിച്ചറിയാനാകൂ. സാധാരണനിലയിൽ ഇൗ നമ്പറിലേക്ക് ചെലാൻ അയയ്ക്കുന്നതാണു നടപടിയെങ്കിലും തുടക്കത്തിൽ ചെലാൻ അയയ്ക്കുന്നതിൽ പാളിച്ചയുണ്ടാകാതിരിക്കാൻ വിശദ പരിശോധന നടത്തും.