ന്യൂഡൽഹി: പഞ്ചാബിലെ ധനകാര്യ സ്ഥാപനത്തിൽ നിന്ന് എട്ടുകോടി കവർന്ന കേസിൽ ദമ്പതിമാർ പോലീസ് പിടിയിൽ. പഞ്ചാബ് സ്വദേശികളായ ജസ്വീന്ദർ സിങ്, ഭാര്യ മൻദീപ് കൗർ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഉത്തരാഖണ്ഡിലെ തീർത്ഥാടന കേന്ദ്രത്തിൽ നിന്നാണ് ഇരുവരേയും പിടികൂടിയത്. ജൂൺ 10നാണ് ലുധിയാനയിലെ ക്യാഷ് മാനേജ്മെന്റ് സ്ഥാപനം കൊള്ളയടിച്ച് ഇവർ ഒളിവിൽ പോയത്. സുരക്ഷാ ജീവനക്കാരെ ആക്രമിച്ച് എട്ടുകോടി രൂപയാണ് അക്രമിസംഘം കൊള്ളയടിച്ചത്. നേപ്പാളിലേക്ക് രക്ഷപ്പെടുവാൻ ദമ്പതികൾ പദ്ധതിയിട്ടിരുന്നെങ്കിലും പോലീസ്