പാലക്കാട് – കഞ്ചിക്കോട് കൈരളി സ്റ്റീല്‍ കമ്പനിയില്‍ തീപ്പിടുത്തം .ഒരാള്‍ വെന്ത് മരിച്ചു. രണ്ട് പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ ഫര്‍ണ്ണസ് പൊട്ടിത്തെറിച്ചതാണ് തീപ്പിടുത്തത്തിന് കാരണം. പത്തനംതിട്ട സ്വദേശി അരവിന്ദ് ആണ് മരിച്ചത്. അരവിന്ദിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിലായിരുന്നു. ഇയാള്‍ ഫര്‍ണസിനകത്ത് പെട്ടുപോയി എന്നാണ് കരുതുന്നത്. ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. അപകടകാരണം എന്തെന്ന് പരിശോധിച്ചു വരികയാണെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു. പൊട്ടിത്തെറിയുടെ ആഘാതത്തില്‍ സമീപത്തെ വീടുകള്‍ക്ക് കേടുപാട് പറ്റി. അപകടത്തില്‍ മരിച്ച അരവിന്ദ് രണ്ട് മാസം മുമ്പാണ് ഇവിടെ ജോലിക്ക് എത്തിയത്.
2023 June 20KeralaFire break outkairali steel companyOne burnt to death ഓണ്‍ലൈന്‍ ഡെസ്‌ക്title_en: Fire breaks out at Kairali Steel Company, one burnt to death