തിരുവനന്തപുരം – പനിച്ചു തുള്ളുകയാണ് കേരളം. സംസ്ഥാനത്തെ പ്രതിദിന പനി ബാധിതരുടെ എണ്ണം 13,000 ത്തിലേക്ക് കടന്നു. ഇന്നലെ സംസ്ഥാനത്ത് പനി ബാധിച്ച് ചികിത്സ തേടിയത് 12,984 പേരാണ്. ചികിത്സ തേടാത്തവര്‍ നിരവധിയുണ്ടാകും. കഴിഞ്ഞ ദിസങ്ങളിലായി 23 പനി മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്നലെ സംസ്ഥാനത്ത് 110 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 43 എണ്ണവും എറണാകുളം ജില്ലയിലാണ്. 218 പേര്‍ക്കാണ് ഡെങ്കിപ്പനി ലക്ഷണമുള്ളത്. എട്ട് പേര്‍ക്ക് എലിപ്പനിയും മൂന്ന് പേര്‍ക്ക് മലേറിയയും സ്ഥിരീകരിച്ചിട്ടുണ്ട്. മലപ്പുറത്താണ് പനി ബാധിതരുടെ എണ്ണം കൂടുതല്‍. ഇന്നലെ മാത്രം 2171 പേര്‍ക്കാണ് ഇവിടെ പനി ബാധിച്ചത്. ഈ വര്‍ഷം മെയ് മുതല്‍ ഇന്നലെ വരെ മലപ്പുറം ജില്ലയില്‍ 53 ഡെങ്കിപ്പനി കേസുകള്‍ സ്ഥിരീകരിച്ചു. സംശയാസ്പദമായ 213 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനത്താകെ കഴിഞ്ഞ മാസത്തിനുള്ളില്‍ ഒന്നര ലക്ഷം പേര്‍ക്ക് പനി ബാധിച്ചെന്നാണ് കണക്ക്. ഈ വര്‍ഷം ഇതുവരെയായി 877 പേര്‍ക്ക് ഡെങ്കിപ്പനിയും സ്ഥിരീകരിച്ചു. കാലാവസ്ഥയിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ വലിയ തോതില്‍ രോഗബാധയുണ്ടാക്കുന്നുന്നുണ്ട്. കാലവര്‍ഷം ശക്തി പ്രാപിക്കേണ്ട സമയമാണിത്. എന്നാല്‍ വേണ്ടത്ര മഴ ലഭിക്കുന്നില്ല. ഇത് മൂലം പലയിടത്തും ചൂടിനും ശമനമില്ലാത്ത അവസ്ഥയാണ്.
2023 June 20KeralaFever spreading in keralaDaily patients crossed 13000 ഓണ്‍ലൈന്‍ ഡെസ്‌ക്title_en: Fever in Kerala, the number of daily flu patients has crossed 13,000