തിരുവനന്തപുരം: ഒന്നര ആഴ്ചത്തെ വിദേശ യാത്രക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയനും സംഘവും കേരളത്തിൽ തിരിച്ചെത്തി. പുലർച്ചെ മൂന്ന് മണിക്ക് തിരുവനന്തപുരം വിമാനത്താവളത്തിലാണ് മുഖ്യമന്ത്രിയും സംഘവും എത്തിയത്. മന്ത്രി കെഎൻ ബാലഗോപാൽ, സ്പീക്കർ എഎൻ ഷംസീർ, ചീഫ് സെക്രട്ടറി വിപി ജോയ് എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.
അമേരിക്കയിലെ ലോക കേരള സഭ മേഖലാ സമ്മേളനത്തിൽ പങ്കെടുത്ത മുഖ്യമന്ത്രി പ്രവാസികളുമായും കൂടിക്കാഴ്ച നടത്തി. യുഎൻ ആസ്ഥാനത്തും അദ്ദേഹം സന്ദർശനം നടത്തി.
അമേരിക്കൻ സന്ദർശനത്തിനു ശേഷം അദ്ദേഹം ക്യൂബയിലേക്ക് പോയി. ഹവാനയിൽ വിവിധ പരിപാടികളിലും അദ്ദേഹം പങ്കെടുത്തു. ക്യൂബൻ സർക്കാരുമായും അദ്ദേഹം ചർച്ച നടത്തി.