ഭോപാല്‍-18കാരിയെയും കാമുകനെയും വെടിവച്ച് കൊലപ്പെടുത്തി മൃതദേഹത്തില്‍ ഭാരമുള്ള കല്ല് കെട്ടി മുതലക്കുളത്തില്‍ താഴ്ത്തി. മദ്ധ്യപ്രദേശിലാണ് സംഭവം. ദുരഭിമാനക്കൊലയെന്നാണ് പോലീസ് സംശയിക്കുന്നത്. ബാലുപുര സ്വദേശികളായ രാധശ്യാം തോമര്‍ (21), ശിവാനി തോമര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരുവരുടെയും പ്രണയത്തെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ശക്തമായി എതിര്‍ത്തിരുന്നു.
മകനെ ദിവസങ്ങളോളം കാണാതായതോടെ രാധശ്യാമിന്റെ പിതാവ് പോലീസില്‍ പരാതി നല്‍കി. ഇരുവരും ഗ്രാമത്തില്‍ നിന്ന് ഒളിച്ചോടിയെന്നായിരുന്നു പോലീസ് ആദ്യം സംശയിച്ചിരുന്നത്. എന്നാല്‍ ഇവര്‍ ഗ്രാമം വിട്ടതായി ആരും കണ്ടിരുന്നില്ല. തുടര്‍ന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കളെ ചോദ്യം ചെയ്തപ്പോഴാണ് കൊലപ്പെടുത്തിയതായി സമ്മതിച്ചത്. തുടര്‍ന്ന് മൃതദേഹാവശിഷ്ടങ്ങള്‍ കുളത്തില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. പുഴയ്ക്ക് സമീപമുള്ള ചമ്പല്‍ ഘരിയാല്‍ വന്യജീവി സങ്കേതത്തില്‍ രണ്ടായിരത്തിലധികം ചീങ്കണ്ണികളും അഞ്ഞൂറിലധികം മുതലകളുമുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.
2023 June 19IndiaBhopalloverhonor killingcrocodileഓണ്‍ലൈന്‍ ഡെസ്‌ക് title_en: : Woman, lover murdered, bodies thrown into crocodile-infested Chambal river