ഉഴവുർ: നിരവധി സമരമുഖങ്ങളുടെ തീ ചൂളയിൽ നിന്നുമുള്ള അനുഭവ സമ്പത്തുമായി ഉഴവുർ പെരുന്താനം കണ്ണവളിയിൽ സോമൻ എന്ന് കെ.എസ് സോമൻ കേരള സംസ്ഥാന തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടു.
നിലവിൽ എകെറ്റിഎ സംസ്ഥാന പ്രസിഡന്റ് ആണ് ഇദ്ദേഹം. സിപിഐഎം ഉഴവുർ ലോക്കൽകമ്മിറ്റി അംഗം, കേരള കർഷക സംഘം ഉഴവുർ മേഖല കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചുവരുകയാണ് കെ.എസ് സോമൻ.