സംസ്ഥാനത്ത് പകർച്ചപ്പനി വ്യാപിക്കുന്നു. ഇന്ന് മലപ്പുറത്തു ഒരു ഡെങ്കി മരണം സ്ഥിരീകരിച്ചു. പോരൂർ സ്വദേശിയായ 42-കാരനാണ് ഡെങ്കി ബാധിച്ച് മരിച്ചത്. മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഈ മാസം മാത്രം 1,43,377 പേർക്കാണ് പകർച്ചപനി സ്ഥിരീകരിച്ചത്. ഡെങ്കിപ്പനി, എലിപ്പനി മരണങ്ങൾ ആശങ്ക ഇരട്ടിയാക്കുന്നുണ്ട്. ഒൻപത് എലിപ്പനി മരണങ്ങൾ ഈ മാസം റിപ്പോർട്ട് ചെയ്തു. ജാഗ്രത ശക്തമാക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. പനി ബാധിതരുടെ എണ്ണം സംസ്ഥാനതലത്തിൽ പുറത്തുവിടും. എലിപ്പനി പ്രതിരോധ മരുന്ന് കഴിക്കാൻ എല്ലാവരും തയ്യാറാകണമെന്നും […]