സംഘര്‍ഷം രൂക്ഷമാകുന്ന ഇംഫാലില്‍ കരസേനാ ജവാന് വെടിയേറ്റു

ഇംഫാൽ: സംഘര്‍ഷം രൂക്ഷമാകുന്ന ഇംഫാലില്‍ കരസേനാ ജവാന് വെടിയേറ്റു.  ഇദ്ദേഹത്തെ ലെയ്മഖോങ്ങിനെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം, സംഘര്‍ഷം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ക്കായി മണിപ്പുര്‍ മുഖ്യമന്ത്രി എൻ. ബിരേന്‍ സിങ് ഡല്‍ഹിയിലെത്തും. സംഘര്‍ഷം നിയന്ത്രിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ട്രൈബ്‍ ലീഡേഴ്സ് ഫോറം ആവശ്യപ്പെട്ടു.

ഞായറാഴ്ചയും ഇംഫാൽ താഴ്‌വരയിൽ സൈന്യം ഫ്ലാഗ് മാർച്ച് നടത്തിയിരുന്നു. ഇംഫാൽ ഈസ്റ്റ് ജില്ലയിൽ ഞായറാഴ്ച പുലർച്ചെ അഞ്ച് മുതൽ വൈകുന്നേരം അഞ്ച് മണിവരെ കർഫ്യൂ ഇളവുചെയ്തു നൽകിയിരുന്നു. കുക്കി – മെയ്തെയ് വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തെത്തുടർന്ന് മേയ് 3 മുതൽ ഇംഫാലിൽ കർഫ്യൂ ഏർപ്പെടുത്തിയിരിക്കുകയാണ്. ഇതുവരെ 100ൽ അധികം പേർക്ക് ജീവൻ നഷ്ടപ്പെട്ടു. ഇന്റർനെറ്റ് റദ്ദാക്കിയ നടപടി ജൂൺ 20 വരെ തുടരും.
മണിപ്പുര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുഖ്യമന്ത്രി എൻ. ബിരേന്‍ സിങ് ഡല്‍ഹിയിലെത്തും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായും കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കു പ്രതിപക്ഷ പ്രതിനിധികള്‍ അഞ്ചുദിവസമായി ഡല്‍ഹിയില്‍ തുടരുകയാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *