കൊച്ചി- യുവാവിനെ ഹണി ട്രാപ്പില്‍ വീഴ്ത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. തൃപ്പൂണിത്തുറ പള്ളിപ്പറമ്പുകാവ് റോഡ് സ്വദേശി മനീഷ (26), സുഹൃത്ത് മട്ടാഞ്ചേരി ഗുജറാത്തി റോഡ് സ്വദേശി സുനി (34) എന്നിവരെയാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തത്.ടൈല്‍ ജോലി ചെയ്യുന്ന യുവാവ് ഫ്ലാറ്റിലെ ജോലിക്കിടെയാണ് അവിടെ വീട്ടുജോലി ചെയ്തിരുന്ന മനീഷയെ പരിചയപ്പെട്ടത്. യുവാവില്‍ നിന്നു മനീഷ 2000 രൂപ കടം വാങ്ങി. ഇതിനിടെ, എറണാകുളം നോര്‍ത്തിലെ ഹോട്ടലില്‍ മുറിയെടുക്കാന്‍ മനീഷ യുവാവിനോട് ആവശ്യപ്പെട്ടു. 15നു ഹോട്ടലില്‍ മുറിയെടുത്ത് യുവാവ് കാത്തിരുന്നു. സുനിയുമൊന്നിച്ചാണ് മനീഷ ഹോട്ടലില്‍ എത്തിയത്. സുനിയെ പുറത്തു നിര്‍ത്തി മനീഷ മുറിയില്‍ കയറി.കോളിങ് ബെല്‍ അടിച്ച് മുറിയിലേക്കു കയറിയ സുനി യുവാവിനെ ചവിട്ടിവീഴ്ത്തി, ഇടിവള കൊണ്ട് മുഖത്തിടിച്ചു. കത്തി കാട്ടി ഭീഷണിപ്പെടുത്തി യുവാവിന്റെ മാല പിടിച്ചുപറിച്ചു. സുനിയുടെ ഭാര്യയാണ് മനീഷ എന്ന് പറഞ്ഞായിരുന്നു ആക്രമണം. ബഹളം കേട്ടെത്തിയ ഹോട്ടല്‍ ജീവനക്കാരാണ് ഇവരെ പിടിച്ചു മാറ്റിയത്.
സംഭവത്തെത്തുടര്‍ന്നു യുവാവ് മഞ്ഞുമ്മലിലെ ആശുപത്രിയില്‍ ചികിത്സ തേടി. എന്നാല്‍, മനീഷ ഇയാളെ ഫോണില്‍ വിളിച്ച് പ്രശ്നം ഒത്തുതീര്‍ക്കാന്‍ പണം നല്‍കണമെന്ന് ആവശ്യപ്പെട്ടു. ഇതോടെയാണ് യുവാവ് പരാതിയുമായി സ്റ്റേഷനില്‍ എത്തിയത്. കേസ് റജിസ്റ്റര്‍ ചെയ്തു നടത്തിയ അന്വേഷണത്തിലാണ് രണ്ടു പേരെയും അറസ്റ്റ് ചെയ്തത്. പ്രതികള്‍ വിറ്റ മാല പള്ളുരുത്തിയിലെ ജ്വല്ലറിയില്‍ നിന്നും മാല വിറ്റു കിട്ടിയ പണം പ്രതികളില്‍ നിന്നും കണ്ടെടുത്തു.
2023 June 19Keralarented roomhoney trappolicearrestഓണ്‍ലൈന്‍ ഡെസ്‌ക് title_en: police arrest two in kochi for attempted honey trap