വ്യാജരേഖ ചമയ്ക്കൽ കേസിൽ 13 ദിവസമായി ഒളിവിൽ കഴിയുന്ന എസ്എഫ്ഐ നേതാവ് കെ.വിദ്യയെ അറസ്റ്റ് ചെയ്യാതെ പൊലീസ് ഒത്തുകളിക്കുകയാണെന്ന് എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി യദു കൃഷ്ണൻ. വിദ്യ കോഴിക്കോട്ടും എറണാകുളത്തും എത്തിയതിന്റെ വിവരങ്ങൾ പുറത്തു വന്നിട്ടും പൊലീസ് കണ്ണടച്ച് ഇരുട്ടാക്കുകയാണ്. വിദ്യ കൊടുത്ത മുൻകൂർ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നതുവരെ അറസ്റ്റ് നീട്ടിക്കൊണ്ടുപോവാനാണ് പൊതുജനത്തെ മണ്ടന്മാരാക്കിയുള്ള ഈ ഒത്തുകളി. ഇത് സാമൂഹിക മനസ്സാക്ഷിയെ വഞ്ചിക്കലാണ്. ആലപ്പുഴയിൽ ബികോം പാസ്സാവാതെ എസ്എഫ്ഐ