വറ്റല്‍മുളകില്‍ അര്‍ബുദരോഗത്തിനിടയാക്കുന്ന പൂപ്പല്‍ അടങ്ങിയതായി പഠന റിപ്പോര്‍ട്ട്. ധര്‍മ്മടം ബ്രണ്ണന്‍ കോളജിലെ സസ്യശാസ്ത്ര വിഭാഗം രണ്ടാം വര്‍ഷ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനികളുടെ പ്രബന്ധത്തിലാണ് ഈ കണ്ടെത്തലുള്ളത്.
ആസ്‌പെര്‍ജില്ലസ് നൈഗര്‍, പെനിസിലീയം എക്‌സപാനിസം എന്നീ പൂപ്പലുകളുടെ സാന്നിധ്യമാണ് സസ്യശാസ്ത്ര പരീക്ഷണശാലയില്‍ കണ്ടെത്തിയത്. ഇവ മനുഷ്യരില്‍ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് പഠനം പറയുന്നു.
പഠനത്തിനായി മലബാറിലെ ജില്ലകളില്‍ നിന്നാണ് വറ്റല്‍മുളക് ശേഖരിച്ചത്. ആസ്‌പെര്‍ ജില്ലസ് നൈഗര്‍ ഉത്പാദിപ്പിക്കുന്ന അഫ്‌ളാടോക്‌സിനുകള്‍ കരളിനെ ബാധിക്കുന്ന കാരണമകുമെന്ന് സൂചിപ്പിക്കുന്നു. ബ്രണ്ണന്‍ കോളജിലെ സസ്യശാസ്ത്ര വിഭാഗം അസോസിയേറ്റ് പ്രഫസര്‍ ഡോ. പി.എസ്. പ്രകാശിന്റെ നേതൃത്വത്തില്‍ രണ്ടാം വര്‍ഷ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനികളായ മേഘ പ്രദീപ്, സ്വേത ചന്ദ്രന്‍ എന്നിവരാണ് പഠനം നടത്തിയത്.
കാലപ്പഴക്കം, അശാസ്ത്രീയമായ സംസ്‌കരണവും സംഭരണവും ഈര്‍പ്പം തുടങ്ങിയവ ഈ പൂപ്പലുകളുടെ സാന്നിധ്യം വര്‍ധിപ്പിക്കുന്നു. മുളക് വാങ്ങുമ്പോള്‍ ഒന്നോ, രണ്ടോ എണ്ണമെങ്കിലും പൊട്ടിച്ച് അവയില്‍നിന്ന് കറുത്ത പുക വരുന്നില്ലെന്ന് ഉറപ്പാക്കണമെന്നും മുളക് ഈര്‍പ്പ രഹിതമായ അന്തരീക്ഷത്തില്‍ സൂക്ഷിക്കണമെന്നും പഠനം മുന്നറിയിപ്പ് നല്‍കുന്നു.