മലപ്പുറം: മലപ്പുറം തിരൂർ ബസ് സ്റ്റാന്റിൽ കൊലക്കേസ് പ്രതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കൂട്ടായി പറവണ്ണ സ്വദേശി ആദമിനെയാണ് തലക്ക് പരുക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ ബസ്റ്റാന്റിലെത്തിയ യാത്രക്കാരാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. അലഞ്ഞു തിരിയുന്ന ഇയാൾ ബസ് സ്റ്റാൻഡിൽ തന്നെയാണ് കിടന്നുറങ്ങാറുള്ളത്. കല്ലുകൊണ്ട് തലയ്ക്ക് ഇടിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് സൂചന. സമീപത്ത് വലിയ ഒരു കല്ലുമുണ്ട്. 2016 ൽ ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ്