കോട്ടയം: പൂവന്തുരുത്തിൽ സ്വകാര്യ ഫാക്ടറിയിലെ സെക്യൂരിറ്റി ജീവനക്കാരൻ മരിച്ച നിലയിൽ. ളാക്കാട്ടൂർ സ്വദേശി ജോസ്(55) ആണ് മരിച്ചത്. ഇതര സംസ്ഥാന തൊഴിലാളിയാണ് ആക്രമിച്ചതെന്ന് സംശയം. ഇയാളെ നാട്ടുകാർ പിടിച്ച് പൊലീസിനു കൈമാറി. ഫാക്ടറിയിലേക്ക് അതിക്രമിച്ചു കയറിയത് ചോദ്യം ചെയ്തതിനാണ് ആക്രമിച്ചതെന്നാണ് വിവരം.
മറ്റൊരു സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഇതരസംസ്ഥാന തൊഴിലാളി ഫാക്ടറിയിൽ കയറമെന്ന് ആവശ്യപ്പെട്ടാണ് എത്തിയത്. ഇത് ജോസ് തടഞ്ഞതോടെ വാക്കുതർക്കമുണ്ടായത്.
തുടർന്ന് ഇതര സംസ്ഥാന തൊഴിലാളി കമ്പി വടി കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിനു ശേഷം രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിക്കുകയായിരുന്നു. ഇന്നു പുലർച്ചെയാണ് സംഭവം.