പരാശ്രയമില്ലാതെ ജീവിക്കാൻ ശ്രമിക്കണം: ആലപ്പുഴ ജില്ലാ കളക്ടർ ഹരിത വി. കുമാർ

ജില്ലയിലെ ചിൽഡ്രസ് ഹോമുകളിൽ നിന്നും എസ്എസ്എൽസി, പ്ളസ് റ്റുവിന് ഉന്നത വിജയം കൈവരിച്ച വിദ്യാത്ഥികളെ അനുമോദിക്കുന്ന പരിപാടി ജില്ലാ കളക്ടർ ഹരിത വി.കുമാർ ഉദ്ഘാടനം ചെയ്യുന്നു. കെ.നാസർ, എൽ.ഷീബ, ജി.വസന്തകുമാരി അമ്മ, പ്രമോദ് മുരളി, ടി.പി മിനിമോൾ, ജോസി ബാസ്റ്റ്യൻ എന്നിവർ സമീപം
ആലപ്പുഴ: പരാശ്രയമില്ലാതെ ജീവിക്കാൻ ശ്രമിക്കണമെന്ന് ജില്ലാ കളക്ടർ വിദ്യാത്ഥികളെ ഉദ്ബോധിപ്പിച്ചു. ആലപ്പുഴ ജില്ലയിലെ 26 ചിൽഡ്രൻസ് ഹോമുകളിൽ നിന്നും എസ്എസ്എൽസി, പ്ളസ് ടു ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാത്ഥികൾക്കുള്ള അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അവർ.
തുടർ പഠനത്തിന് ആവശ്യമായത് എന്തും ചെയ്യാൻ ഒരു സമൂഹവും ഗവന്മെൻ്റും നിങ്ങളോടൊപ്പം ഉണ്ടാകുമെന്ന് കളക്ടർ പറഞ്ഞു. ഉന്നത വിജയം കൈവരിച്ച വിദ്യാത്ഥികൾക്ക് പുരസ്ക്കാരവും സർട്ടിഫിക്കേറ്റും നൽകി. ജില്ല വനിത ശിശു വികസന വകുപ്പ് ഓഫീസർ എൽ. ഷീബ അദ്ധ്യക്ഷത വഹിച്ചു. സബ് ജഡ്ജി പ്രമോദ് മുരളി, സിഡബ്ല്യുസി ചെയർപേഴ്സൺ അഡ്വ. ജി. വസന്തകുമാരി അമ്മ, ഡി.സി.പി.ഒ.ടി.വി. മിനിമോൾ, ജെ.ജെ.ബി. മെമ്പർ ജോസി സെബാസ്റ്റ്യൻ, ജില്ലാ ശിശുക്ഷേമ സമിതി ജോ- സെക്രട്ടറി കെ. നാസർ, പ്രൊട്ടക്ഷൻ ഓഫീസർ ലിനു ലോറൻസ് എന്നിവർ പ്രസംഗിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *