തിരുവനന്തപുരം: എസ്എഫ്ഐ നേതാവിന്റെ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് വിവാദത്തിൽ നിർണായക വെളിപ്പെടുത്തലുകളുമായി കലിംഗ സർവ്വകലാശാല. നിഖിൽ തോമസ് എന്ന വിദ്യാർത്ഥി സർവകലാശാലയിൽ ബികോമിന് പഠിച്ചിട്ടില്ലെന്ന് കലിംഗ സർവകലാശാല വ്യക്തമാക്കി. ഇക്കാര്യം പരിശോധിച്ചുവെന്ന് രജിസ്ട്രാർ പറഞ്ഞു. നിഖിൽ തോമസിനെതിരെ നിയമനടപടിയെടുക്കുമെന്ന് രജിസ്ട്രാർ സന്ദീപ് ഗാന്ധി. കൂട്ടിച്ചേർത്തു. മാദ്ധ്യമവാർത്തകൾ ശ്രദ്ധയിൽപ്പെട്ടതിൻറെ അടിസ്ഥാനത്തിലാണ് പരിശോധിച്ചതെന്നും കലിംഗ രജിസ്ട്രാർ ചൂണ്ടിക്കാട്ടി. എസ്എഫ്ഐയുടെ വാദങ്ങളെ പൊളിക്കുന്നതാണ് കലിംഗ യൂണിവേഴ്സിറ്റിയുടെ ഈ വെളിപ്പെടുത്തൽ. കായംകുളം എംഎസ്എം കോളേജിലെ എസ്എഫ്ഐ