ആലപ്പുഴ- വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റില്‍ നിഖില്‍ തോമസിന് പിന്തുണയുമായി എസ് എഫ് ഐ. രേഖകളെല്ലാം പരിശോധിച്ചെന്നും, ഒറിജിനലാണെന്ന് തിരിച്ചറിഞ്ഞെന്നും എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ പ്രതികരിച്ചു.
‘കലിംഗ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദമെടുത്തുവെന്നത് സര്‍ട്ടിഫിക്കറ്റുകളില്‍ നിന്ന് വ്യക്തമാണ്. നിഖിലിന്റേത് വ്യാജ സര്‍ട്ടിഫിക്കറ്റല്ല.’ ആര്‍ഷോ പറഞ്ഞു. അതേസമയം, വിവാദത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്ന് കായംകുളം എം എസ് എം കോളേജിലെത്തി പ്രിന്‍സിപ്പലിന്റെ മൊഴിരേഖപ്പെടുത്തിയേക്കും.ജില്ലാ പോലീസ് മേധാവിക്ക് കെ എസ് യു നല്‍കിയ പരാതിയിലാണ് നടപടി.
ബികോം പാസാകാത്ത നിഖില്‍ തോമസ് വ്യാജ സര്‍ട്ടിഫിക്കറ്റിലൂടെ എംകോമിന് പ്രവേശനം നേടിയത് കായംകുളം എംഎസ്എം കോളേജ് മാനേജ്‌മെന്റിനും കേരള യൂണിവേഴ്‌സിറ്റിക്കും അറിവുണ്ടായിരുന്നുവെന്ന് കെ എസ് യു, എം എസ് എഫ് സംഘടനകള്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.
നിഖില്‍ എംകോമിന് ചേര്‍ന്നത് മാനേജ്‌മെന്റ് സീറ്റിലാണ്. കലിംഗ സര്‍വകലാശാലയുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റാണ് ഇതിനായി ഹാജരാക്കിയത്. 2017- 20ലാണ് നിഖില്‍ ബികോമിന് പഠിച്ചത്. 2019ല്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലറായിരുന്നു. പിന്നീട് സര്‍വകലാശാല യൂണിയന്‍ ജോയിന്റ് സെക്രട്ടറിയുമായി. 2019 മുതല്‍ കലിംഗ സര്‍വകലാശാലയില്‍ പഠിച്ചെന്ന നിഖിലിന്റെ വാദം ഇതില്‍ നിന്നുതന്നെ തെറ്റാണെന്ന് തെളിഞ്ഞുവെന്നും കോളേജ് അധികൃതര്‍ ഇത് അറിയാത്തതില്‍ ദുരൂഹതയുണ്ടെന്നും കെ എസ് യു നേതാക്കള്‍ പറഞ്ഞു.
2023 June 19KeralaNikhilkayamkulamSFIoriginalഓണ്‍ലൈന്‍ ഡെസ്‌ക് title_en: SFI verified all documents of Nikhil Thomas and found them original

By admin

Leave a Reply

Your email address will not be published. Required fields are marked *