തമിഴ്നാട്ടിലെ കടലൂരിൽ ബസുകൾ കൂട്ടിയിടിച്ച് നാല് മരണം; 70 ഓളം പേർക്ക് പരിക്ക്

ചെന്നൈ: തമിഴ്നാട്ടിലെ കടലൂരിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് നാല് പേർ മരിച്ചു. 70 ഓളം പേർക്ക് പരിക്കേറ്റു. കടലൂർ ജില്ലയിലെ പൻരുട്ടിയിൽ മേൽപട്ടാമ്പാക്കത്താണ് അപകടം.
കടലൂരിലേക്ക് പോകുന്ന ബസിന്റെ മുൻവശത്തെ ടയർപൊട്ടി നിയന്ത്രണം വിട്ട് എതിർ ദിശയിൽ വന്ന മറ്റൊരു ബസിലിടിച്ച് കയറുകയായിരുന്നു. രണ്ട് ബസുകളുടെയും മുൻഭാഗം പൂർണമായും തകർന്നു. ബസ് ഡ്രൈവർമാരാണ് മരിച്ചവരിൽ രണ്ടുപേർ. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ചിലരുടെ നില ഗുരുതരമായി തുടരുകയാണെന്നാണ് വിവരം.
മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50000 രൂപയും ധനസഹായം തമിഴ്നാട് സർക്കാർ പ്രഖ്യാപിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *