ദോഹ- അല്‍ഉല കരാറിന്റെയും ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള സംയുക്ത താല്‍പ്പര്യത്തിന്റെയും അടിസ്ഥാനത്തില്‍, ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര പ്രാതിനിധ്യം പുനഃസ്ഥാപിക്കുന്നതായി ഖത്തറും യു.എ.ഇയും പ്രഖ്യാപിച്ചു.
ദോഹയില്‍ യു.എ.ഇ എംബസിയും അബുദാബയില്‍ ഖത്തര്‍ എംബസിയും ഇന്ന് പ്രവര്‍ത്തനം തുടങ്ങും. ദുബായില്‍ ദോഹ കോണ്‍സുലേറ്റും ഇന്നു തന്നെ പ്രവര്‍ത്തനം ആരംഭിക്കും.
ഇരു രാജ്യങ്ങളിലെയും നേതൃത്വങ്ങളുടെ ഇച്ഛാശക്തിയുടെ ഫലമാണ് ഈ നടപടിയെന്ന് ഇരുരാജ്യങ്ങളും വ്യക്തമാക്കി. രണ്ട് സഹോദര ജനതകളുടെയും അഭിലാഷങ്ങള്‍ സാക്ഷാത്കരിക്കുന്നതിനുള്ള സംയുക്ത അറബ് പ്രവര്‍ത്തനത്തിന്റെ മുന്നേറ്റമാണ് യാഥാര്‍ഥ്യമായത്.
2023 June 19GulfQatardohaUAEdiplomatic representation അമാനുല്ല വടക്കാങ്ങരtitle_en: UAE, Qatar announce restoration of diplomatic representation