മലപ്പുറം – കൊലക്കേസില്‍ പ്രതിയായ ആളെ തിരൂര്‍ ബസ് സ്റ്റാന്‍ഡില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. കൂട്ടായി പറവണ്ണ സ്വദേശി ആദമിനെയാണ് തലക്ക് പരിക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അലഞ്ഞു തിരിയുന്ന സ്വഭാവക്കരനായ ആദം ബസ് സ്റ്റാന്‍ഡില്‍ തന്നെയാണ് കിടന്നുറങ്ങാറുള്ളത്. ആദമിന്റെ മൃതദേഹത്തിന് സമീപം ഒരു വലിയ കല്ലും കണ്ടെത്തിയിട്ടുണ്ട്. 2016 ല്‍ ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയാണ് ഇയാള്‍. ഇന്ന് രാവിലെ ബസ് സ്റ്റാന്‍ഡിലെത്തിയ യാത്രക്കാരാണ് മൃതദേഹം കണ്ടെത്തിയത്. പോലീസ് അന്വേഷണം ആരംഭിച്ചു.
2023 June 19KeralaMurder case accused.found deadSuspecting Murder ഓണ്‍ലൈന്‍ ഡെസ്‌ക്title_en: Accused in murder case found dead at bus stand