കൊലക്കേസ് പ്രതി കൊല്ലപ്പെട്ട നിലയില്‍; മൃതദേഹം കണ്ടത് തിരൂര്‍ ബസ്റ്റാന്‍ഡില്‍

മലപ്പുറം; തിരൂര്‍ ബസ് സ്റ്റാന്റില്‍ കൊലക്കേസ് പ്രതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കൂട്ടായി പറവണ്ണ സ്വദേശി ആദമിനെയാണ് തലക്ക് പരിക്കേറ്റു മരിച്ചനിലയില്‍ കണ്ടെത്തിയത്.
മൃതദേഹത്തിന് അടുത്ത് നിന്ന് കല്ല് കണ്ടെത്തി. കല്ലുകൊണ്ട് തലക്ക് അടിച്ചു കൊലപ്പെടുത്തിയെന്നാണ് പൊലീസ് നിഗമനം.
2016-ല്‍ ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ആദം. ഓട്ടം വിളിച്ചിട്ട് പോകാത്തത് സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് ഓട്ടോ ഡ്രൈവറായ ജാസിമിനെ ആരം കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *