കോഴിക്കോട്- സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെ വളഞ്ഞിട്ട് ആക്രമിക്കാനുള്ള ശ്രമം അനുവദിക്കില്ലെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. സിപിഐഎം സെക്രട്ടറിമാരെ വളഞ്ഞിട്ടടിക്കുന്ന രീതി നേരത്തെയും കേരളത്തില്‍ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു
രാഷ്ട്രീയ നേതാവാണെങ്കില്‍ ‘തറവാടിത്തം’ വേണമെന്നാണ് ഇന്ന് കെ.പി.സി.സി പ്രസിഡന്റ് സിപിഐഎം സെക്രട്ടറിയെ കുറിച്ച് പറഞ്ഞത്. കെ.പി.സി.സി പ്രസിഡന്റ് പേറുന്ന പുളിച്ച ഫ്യൂഡല്‍ ബോധങ്ങളാണ് ഇങ്ങനെ പറയിപ്പിക്കുന്നത്. രാഷ്ട്രീയ നേതാവിന് ‘മിതത്വം’ വേണമെന്നും കെ.പി.സി.സി പ്രസിഡന്റ് പറഞ്ഞുവയ്ക്കുന്നുണ്ട്. കെ.പി.സി.സി പ്രസിഡന്റിന്റെയും പ്രതിപക്ഷ നേതാവിന്റെയും ‘മിതത്വം’ കഴിഞ്ഞ കുറച്ചു കാലങ്ങളായി മലയാളികള്‍ വല്ലാതെ സഹിക്കുന്നുണ്ടെന്നും റിയാസ് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
സി.പി.ഐ(എം) സെക്രട്ടറിയായി സഖാവ് ഗോവിന്ദന്‍ മാഷ് ചുമതലയേറ്റത് മുതല്‍ വളഞ്ഞിട്ട് ആക്രമിക്കുകയാണ് ചില മാന്യന്‍മാര്‍. മുന്‍കാലങ്ങളിലും സി.പി.ഐ(എം) സെക്രട്ടറിമാര്‍ക്കെതിരെ സമാനരീതിയില്‍ മാന്യന്‍മാരുടെ വളഞ്ഞിട്ടടി കേരളത്തില്‍ ഉണ്ടായിട്ടുണ്ട്. സി.പി.ഐ(എം) നെയാണ് അതിലൂടെ ഉന്നം വെക്കുന്നത് എന്നത് വ്യക്തമാണ്.
അന്നും ഇന്നും എന്നും ഇത്തരം ഗൂഢ നീക്കങ്ങളെ ഞങ്ങള്‍ പ്രതിരോധിച്ചിട്ടുണ്ട്. രാഷ്ട്രീയ നേതാവാണെങ്കില്‍ ”തറവാടിത്തം” വേണമെന്നാണ് ഇന്ന് കെപിസിസി പ്രസിഡന്റ്‌റ് സി.പി.ഐ (എം) സെക്രട്ടറിയെ കുറിച്ച് പറഞ്ഞത്. കെപിസിസി പ്രസിഡന്റ് പേറുന്ന പുളിച്ച ഫ്യൂഡല്‍ ബോധങ്ങളാണ് ഇങ്ങനെ പറയിപ്പിക്കുന്നത്. രാഷ്ട്രീയ നേതാവിന് ”മിതത്വം” വേണമെന്നും കെപിസിസി പ്രസിഡന്റ്‌റ് പറഞ്ഞുവെക്കുന്നുണ്ട്. കെപിസിസി പ്രസിഡന്റിന്റെയും പ്രതിപക്ഷ നേതാവിന്റെയും ”മിതത്വം” കഴിഞ്ഞ കുറച്ചു കാലങ്ങളായി മലയാളികള്‍ വല്ലാതെ സഹിക്കുന്നുണ്ട്.
മാധ്യമ തമ്പുരാക്കന്മാരുടെയും ഫ്യൂഡല്‍ മാടമ്പിത്തരം പറയുന്ന കോണ്‍ഗ്രസ് നേതാക്കളുടെയും ജല്പനങ്ങള്‍ കൊണ്ട് ഈ പ്രസ്ഥാനത്തിനും അതിന്റെ അമരക്കാരനും പോറലേല്‍ക്കുമെന്ന് ആരും വ്യാമോഹിക്കേണ്ട. ആ പരിപ്പ് കേരളത്തില്‍ ഇനിയും വേവില്ല.
2023 June 19KeralaMV GindanrIAZFB postattackഓണ്‍ലൈന്‍ ഡെസ്‌ക് title_en: Minister Mohmed Riaz defends CPM state secretary MV Govindan