ആലിയ ഭട്ടിന്റെ ആദ്യ ഹോളിവുഡ് ചിത്രം ‘ഹാര്‍ട് ഓഫ് സ്റ്റോൺ’ ട്രെയിലർ എത്തി. വണ്ടർ വുമൻ താരം ഗാൽ ഗഡോട്ട് ആണ് ചിത്രത്തിലെ നായിക. ചിത്രത്തിൽ നെഗറ്റീവ് റോളിലാണ് ആലിയ എത്തുക. ഓഗസ്റ്റ് 11ന് നെറ്റ്ഫ്ലിക്സിലൂടെ ചിത്രം റിലീസ് ചെയ്യും.
ഇന്റർനാഷ്നൽ ഇന്റലിജെൻസ് ഏജന്റ് റെച്ചൽ സ്റ്റോൺ എന്ന കഥാപാത്രമായി ഗാൽ എത്തുന്നു. ജാമി ഡോർനൻ, മത്തിയാസ് ഷ്വീഫർ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ടോം ഹാര്‍പ്പറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.