തിരുവനന്തപുരം: ആറ്റിങ്ങലിൽ സ്‌കൂൾ ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചു. അവനവഞ്ചേരി കൈപ്പറ്റുമുക്കിലെ വളവിലാണ് അപകടം. ജ്യോതിസ് സെൻട്രൽ സ്‌കൂളിലെ ബസാണ് സ്വകാര്യ ബസുമായി കൂട്ടിയിടിച്ചത്. രാവിലെ ഏഴ് മണിയോടെയാണ് അപകടം. ആരുടെയും പരിക്ക് ഗുരുതരമല്ല.
രാവിലെ കുട്ടികളെ വീട്ടിൽനിന്ന് എടുക്കാൻ പോകുമ്പോഴാണ് അപകടമുണ്ടായത്. അപകടസമയത്ത് ബസിൽ രണ്ട് കുട്ടികൾ മാത്രമാണ് ഉണ്ടായിരുന്നത്. അപകടത്തിൽ ഒരു കുട്ടിക്ക് നിസാര പരിക്ക് മാത്രമാണുള്ളത്.
