നെടുമ്പാശ്ശേരി: സ്വർണക്കടത്തിന് സഹായികളായി കസ്റ്റംസ് ഉദ്യോഗസ്ഥരിൽ ചിലരുമുണ്ടെന്ന റിപ്പോർട്ടുകളെ തുടർന്ന് കേരളത്തിലെ നാല് വിമാനത്താവളങ്ങളിലും കസ്റ്റംസിൽ വൻ അഴിച്ചുപണി. വർഷങ്ങളായി വിമാനത്താവളങ്ങളിൽ കൂടുതലായി പ്രവർത്തിച്ചിട്ടുള്ളവരെ വിമാനത്താവളങ്ങളില്ലാത്ത യൂനിറ്റുകളിലേക്ക് മാറ്റും. ഇതിനോടകം ഏതാനും ഉദ്യോഗസ്ഥരെ മാറ്റി. കസ്റ്റംസ് ഉദ്യോഗസ്ഥരെ നിരീക്ഷിക്കാൻ എല്ലാ വിമാനത്താവളങ്ങളിലും ഇന്റലിജൻസ് വിഭാഗമുണ്ട്. എന്നാൽ, ഇന്റലിജൻസ് ഉദ്യോഗസ്ഥരാണ് സ്വർണക്കടത്തിന് കൂടുതലായി കൂട്ടുനിൽക്കുന്നതെന്നാണ് ആരോപണം. തിരുവനന്തപുരം വഴി സ്വർണം കടത്താൻ കൂട്ടുനിന്നതിന് കഴിഞ്ഞ ദിവസം ഡി.ആർ.ഐയുടെ പിടിയിലായ രണ്ട് കസ്റ്റംസ്