“വി ആർ വൺ സൗഹൃദ കൂട്ടായ്മ” ഫാമിലി മീറ്റപ്പ് & ലോഗോ പ്രകാശനം നടത്തി

മനാമ: ബഹ്‌റൈനിൽ പുതുതായി രൂപം കൊണ്ട സൗഹൃദ കൂട്ടായ്‌മയായ “വി ആർ വൺ” കൂട്ടായ്മയുടെ ആദ്യ ഒത്തുകൂടലും ലോഗോ പ്രകാശനവും നടത്തി. ഉമ്മുൽഹസ്സം ടെറസ് ഗാർഡൻ റെസ്റ്റോറെന്റിൽ നടന്ന പരിപാടിയിൽ എൺപതോളം അംഗങ്ങൾ പങ്കെടുത്തു.

കൂട്ടായ്മയിലെ അംഗങ്ങളുടെ കലാപരിപാടികളും, ഫാമിലി ഗെയിമുകളും അരങ്ങേറി. രാത്രി വിഭവ സമൃദ്ധമായ അത്താഴവിരുന്നും ഉണ്ടായിരുന്നു. വൈകീട്ട് 6:30നു തുടങ്ങിയ പരിപാടികൾ രാത്രി 12 മണിയോടെ അവസാനിച്ചു. ഷിഹാബ് കറുകപുത്തൂർ സ്വാഗതം ആശംസിച്ച്‌ സംഘടനയുടെ ഉദ്ദേശലക്ഷ്യത്തെ വിലയിരുത്തി സംസാരിച്ചു.
ഇസ്മായിൽ തിരൂർ , ആബിദ്, ജസീർ കാപ്പാട്, അഷ്‌റഫ്, ഇസ്മായിൽ ദുബായ്പടി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. സൗഹൃദ കൂട്ടയ്മയിലെ എല്ലാ അംഗങ്ങളുടെയും സഹകരണം പരിപാടിക്ക് മാറ്റേകി.

അൽറബീഹ് മെഡിക്കൽ സെന്ററിന്റെ ‘മെംബേർസ് പ്രിവിലേജ് കാർഡ്’ അൽറബീഹ്‌ പ്രതിനിധിയിൽ നിന്നും അഫ്സൽ അബ്‌ദുള്ള ഏറ്റുവാങ്ങി. സ്വാതി പ്രമോദ്‌ അവതാരകയായിരുന്ന പരിപാടിയിൽ ദീപക് തണൽ ആശംസയും ഇസ്മായിൽ ദുബായ്പടി നന്ദിയും അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *