ചെങ്ങന്നൂർ∙ വക്കാലത്ത് ഒഴിഞ്ഞതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ യുവാവിനെ കുത്തിപ്പരുക്കേൽപ്പിച്ച അഭിഭാഷകൻ കസ്റ്റഡിയിൽ. ചെങ്ങന്നൂരിലെ അഭിഭാഷക ഓഫിസിലെ ട്രെയിനിയായ പേരിശ്ശേരി കളീയ്ക്കൽ വടക്കേതിൽ രാഹുൽകുമാറിനാണ് (28) കുത്തേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ചെങ്ങന്നൂർ ബാറിലെ അഭിഭാഷകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച രാത്രി ഒൻപതു മണിയോടെ ചെങ്ങന്നൂർ ഗവൺമെന്റ് ഐടിഐ ജംക്‌ഷനു സമീപമായിരുന്നു സംഭവം സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: എൽഎൽബി പൂർത്തിയാക്കിയ ശേഷം ചെങ്ങന്നൂരിലെ അഭിഭാഷക ഓഫിസിൽ പരിശീലനം നടത്തിവരികയാണ് രാഹുൽ. ജംക്‌ഷനു സമീപത്തെ