മോൻസൺ മാവുങ്കൽ പെൺകുട്ടിയെ പീഡിപ്പിക്കുമ്പോൾ കെപിസിസി അദ്ധ്യക്ഷൻ സുധാകരൻ അവിടെയുണ്ടായിരുന്നതായി ആരോപണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. സംഭവം അറിഞ്ഞിട്ടും സുധാകരൻ പ്രതികരിക്കാൻ തയ്യാറായില്ലെന്നും ഇര മൊഴി നൽകിയതായി ഗോവിന്ദൻ പറഞ്ഞു. അതേ കുറിച്ച് ചോദിച്ചറിയാനാണ് സുധാകരനെ ക്രൈംബ്രാഞ്ച് വിളിപ്പിച്ചത്. അദ്ദേഹത്തെ ഉടൻ അന്വേഷണ സംഘം ചോദ്യം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഗോവിന്ദൻ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് വീട്ടുജോലിക്കാരിയുടെ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസിൽ മോൻസൻ മാവുങ്കലിന് കോടതി ജീവപര്യന്തം