ന്യൂദല്‍ഹി – മുസ്‌ലീംകള്‍ക്കെതിരെ ഇന്ത്യയില്‍ നടക്കുന്ന ആക്രമണങ്ങളെക്കുറിച്ച് അല്‍ ജസീറ നിര്‍മിച്ച ഡോക്യുമെന്ററിക്ക് ഇന്ത്യയില്‍ പ്രദര്‍ശന വിലക്ക്. അലഹബാദ് ഹൈക്കോടതിയാണ് ‘ ഹു ലിറ്റ് ദ ഫ്യൂസ് ‘ എന്ന ഡോക്യുമെന്ററിയുടെ പ്രദര്‍ശനം തടഞ്ഞത്. ഡോക്യുമെന്ററി രാജ്യത്ത് മതസ്പര്‍ദ്ധയുണ്ടാക്കുമെന്ന് ആരോപിച്ച് സുധീര്‍ കുമാര്‍ എന്നയാള്‍ നല്‍കിയ പൊതുതാല്‍പ്പര്യ ഹര്‍ജിയിലാണ് ഇടക്കാലവിധി. വിഷയം പരിശോധിച്ച് നിലപാടെടുക്കാന്‍ കോടതി കേന്ദ്രത്തോട് നിര്‍ദേശിച്ചു. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇന്ത്യയില്‍ നടന്ന സംഭവവികാസങ്ങളാണ് ഡോക്യുമെന്ററിയില്‍ പറയുന്നതെന്നാണ് റിപ്പോര്‍ട്ട്.
2023 June 18Indiaal jazeeradocumentaryBanned in India ഓണ്‍ലൈന്‍ ഡെസ്‌ക്title_en: Al Jazeera documentary on attacks on Muslims banned in India