പിറവം: മുളക്കുളം വടക്കേക്കര തിരുവീശംകുളം മഹാദേവ ക്ഷേത്രത്തിൽ കർപ്പൂരാദി അഷ്ഠബന്ധ നവീകരണ കലശം പരിവാര പ്രതിഷ്ഠയും 2023 ജൂൺ 19 തിങ്കൾ മുതൽ 29 വ്യാഴം വരെ ഭക്തി നിർഭരമായ ക്ഷേത്ര ചടങ്ങുകളോടെ നടക്കും.
ക്ഷേത്രം തന്ത്രി, മനയത്താറ്റ് ദിനേശൻ നമ്പൂതിരിയുടേയും ക്ഷേത്രം മേൽശാന്തി ലാലൻ ശാന്തികളുടേയും മുഖ്യ കാർമ്മികത്വത്തിൽ നടക്കുന്ന ചടങ്ങുകൾ ക്ഷേത്ര ചൈതന്യ വർദ്ധനവിന് വേണ്ടി തന്ത്ര ശാസ്ത്ര വിധി പ്രകാരമാണ് ഒരുക്കിയിരിക്കുന്നത്.
കലശക്രീയകളുടെ അനവധി നിർദ്ദേശങ്ങളും ആചരണങ്ങളും ഉണ്ടെങ്കിലും മഹാദേവന് ഏറെ പ്രീതികരമായ കർപ്പൂരാദി കലശത്തോടും സങ്കീർണ്ണമായ പ്രായശ്ചിത്ത ക്രീയകളോടും കൂടിയാണ് നവീകരണ ചടങ്ങുകൾ ക്രമപ്പെടുത്തിയിരിക്കുന്നത്.
പ്രതിഷ്ഠാ ശുദ്ധീകരണം നടത്തി, ക്ഷേത്ര ചൈതന്യം വർദ്ധിപ്പിച്ച്, നാടിന്റെയും സകലജനങ്ങളുടെയും സസ്യജന്തു ജീവജാലങ്ങളുടെയും സർവ്വൈശ്വര്യത്തിനും അഭിവൃദ്ധിക്കും വേണ്ടി ചെയ്യുന്നതാണ് ശ്രേഷ്ഠമായ പ്രതിഷ്ഠാകലശ ചടങ്ങ്.
ഈ മാസം 28 -ാം തീയതി ബുധനാഴ്ച രാവിലെ 5.20 നും 7.20 നും മദ്ധ്യേയുള്ള മിഥുനം രാശി ശുഭ മുഹൂർത്തത്തിൽ ക്ഷേത്രം തന്ത്രിയുടെയും, ക്ഷേത്രം മേൽശാന്തിയുടെയും മുഖ്യകാർമികത്വത്തിലും ക്ഷേത്ര ശാന്തി സുധീഷിന്റെ സഹകാർമികത്വത്തിലുമാണ് പ്രതിഷ്ഠാകലശ ചടങ്ങുകൾ നടക്കുന്നത്.