കൊൽക്കത്ത: ബംഗാളിലെ കുച്ച് ബിഹാറിൽ ബിജെപി സ്ഥാനാർഥിയുടെ ബന്ധുവിനെ കുത്തിക്കൊന്നു. ശംഭു ദാസ് എന്നയാളാണു കൊല്ലപ്പെട്ടത്. ശംഭുവിനെ വീട്ടിൽനിന്ന് വിളിച്ചിറക്കിയ അക്രമികൾ അദ്ദേഹത്തെ കുത്തിക്കൊല്ലുകയായിരുന്നു.
കൊലപാതകം നടന്നു മണിക്കൂറുകൾക്കു ശേഷമാണു മൃതദേഹം കണ്ടെത്തിയത്. കൊലപാതകത്തിനു പിന്നിൽ തൃണമൂൽ കോൺഗ്രസാണെന്നു ബിജെപി ആരോപിച്ചു.
ബംഗാളിലെ മാൽദ ജില്ലയിലെ ടിഎംസി സ്ഥാനാർഥി ശനിയാഴ്ച കൊല്ലപ്പെട്ടതിനു തൊട്ടുപിന്നാലെയാണു മറ്റൊരു കൊലപാതകം കൂടി നടന്നിരിക്കുന്നത്. വീട്ടിലേക്കു പോകുന്നതിനിടെയാണു ടിഎംസി സ്ഥാനാർഥി മുസ്തഫ ഷെ്യ്ഖ് ആക്രമിക്കപ്പെട്ടത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പഞ്ചായത്തു തിരഞ്ഞെടുപ്പിനു മുന്നോടിയായി ബംഗാളിൽ വ്യാപക അക്രമങ്ങളാണു റിപ്പോർട്ട് ചെയ്യുന്നത്.