പി.എൻ പണിക്കർ മാനവ സേവാ പുരസ്ക്കാരം പി.പി ചിത്തരഞ്ജന്

ആലപ്പുഴ: പി.എൻ. പണിക്കർ ഫൗണ്ടേഷൻ ജില്ല കമ്മറ്റി ഏർപ്പെടുത്തിയ പി.എൻ. പണിക്കർ മാനവ സേവാ പുരസ്ക്കാരം പി.പി.ചിത്തരഞ്ജൻ എംഎൽഎക്ക് നൽകും. സംസ്ഥാനത്ത് ശുചിത്വ കാര്യത്തിൽ ആലപ്പുഴ മണ്ഡലം കൈവരിച്ച നേട്ടം – വികസന പ്രവർത്തനം – ജീവകാരുണ്യ – പാലിയേറ്റീവ് – ചികിത്സ സഹായം എന്നീ വിഷയങ്ങളിൽ എംഎൽഎ എന്ന നിലയിൽ കൈവരിച്ച പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് അവാർഡ് നൽകാൻ തീരുമാനിച്ചത്.
പ്രശംസ പത്രവും, ഫലകവും എംഎൽഎ നിർദ്ദേശിക്കുന്ന ആലപ്പുഴ മണ്ഡലത്തിലെ രോഗശയ്യയിലുള്ള ഒരാൾക്ക് പതിനായിരം രൂപയുടെ സഹായവുമടങ്ങിയതാണ് പുരസ്ക്കാരം. ദേശിയ വായന മാസാചരണ പരിപാടിയുടെ സമാപന ദിവസമായ ജുലൈ 18ന് അവാർഡ് സമ്മാനിക്കും.
പ്രസിഡൻ്റ് രവി പാലത്തിങ്കൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രതാപൻ, നാട്ടു വെളിച്ചം വൈസ് പ്രസിഡൻ്റ് കെ. നാസർ, ട്രഷറർ രാജു പള്ളി പറമ്പിൽ എന്നിവർ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *