ജര്‍മനിയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്

ബര്‍ലിന്‍: കാലാവസ്ഥാ വ്യതിയാനം കാരണം ഉഷ്ണതരംഗങ്ങള്‍ കൂടുതലായി വരുന്നുണ്ടെന്നും ഇതു നേരിടാന്‍ ജര്‍മനി നിലവില്‍ മതിയായ തയാറെടുപ്പുകള്‍ സ്വീകരിച്ചിട്ടില്ലെന്നും ആരോഗ്യ വകുപ്പ് മന്ത്രി കാള്‍ ലോട്ടര്‍ബാഹ്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ ആവശ്യമായ തയാറെടുപ്പുകള്‍ നടത്തിവരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഭാവിയില്‍ ഉഷ്ണതരംഗം രാജ്യത്തെ കൂടുതലായി ബാധിക്കും. ഫ്രാന്‍സ് പോലുള്ള രാജ്യങ്ങളുടെ അനുഭവത്തില്‍ നിന്ന് നമ്മള്‍ ഒരുപാട് പഠിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.ഡോക്ടറും പൊതുജനാരോഗ്യ വിദഗ്ധനും കൂടിയാണ് ലോട്ടര്‍ബാച്ച്. പ്രതിവര്‍ഷം ജര്‍മനിയില്‍ അയ്യായിരം മുതല്‍ ഇരുപതിനായിരം പേര്‍ വരെ ഉഷ്ണവുമായി ബന്ധപ്പെട്ട കാരണങ്ങളാല്‍ മരിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇനിയും ഒന്നും ചെയ്യാതിരുന്നാല്‍ മരണസംഖ്യ ഉരും. ഇപ്പോള്‍ കാണുന്നത് മഞ്ഞുമലയുടെ അഗ്രം മാത്രമാണ്~ മന്ത്രി മുന്നറിയിപ്പ് നല്‍കി.
എണ്ണയും ഗ്യാസും ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുന്ന പഴയ ഹീറ്റിങ് സംവിധാനങ്ങള്‍ ഒഴിവാക്കി പരിസ്ഥിതി സൗഹാര്‍ദ മാര്‍ഗങ്ങളിലേക്കു മാറാന്‍ ഉദ്ദേശിച്ചുള്ള വിവാദ ഹീറ്റിങ് നിയമം ജര്‍മനിയില്‍ യാഥാര്‍ഥ്യത്തിലെത്തി. എസ് പി ഡിയും ഗ്രീന്‍ പാര്‍ട്ടിയും എഫ് ഡി പിയും ഉള്‍പ്പെട്ട ഭരണ മുന്നണിയില്‍ ഇതു സംബന്ധിച്ച അന്തിമ ധാരണയായതോടെ സര്‍ക്കാര്‍ ബില്ലുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചിരിക്കുകയാണ്.ഏപ്രിലില്‍ തന്നെ മന്ത്രിസഭ ഈ ബില്ലിന് അംഗീകാരം നല്‍കിയിരുന്നെങ്കിലും മുന്നണിയില്‍ സമവായമാകാത്തതു കാരണം പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നത് നീണ്ടു പോകുകയായിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *