കോണ്‍ഗ്രസില്‍ ചേർന്നുകൂടെ എന്ന് ഒരു രാഷ്ട്രീയ നേതാവ് തന്നോട് അഭ്യര്‍ഥിച്ചിരുന്നുവെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. എന്നാല്‍ താന്‍ അതിലും ഭേദം കിണറ്റിൽ ചാടുന്നതാണെന്ന് പറഞ്ഞതായി മറുപടി നല്‍കിയതായി ഗഡ്കരി പറഞ്ഞു. നരേന്ദ്രമോദി സര്‍ക്കാരിന്റെ ഒന്‍പതാം വാര്‍ഷികത്തോട് അനുബന്ധിച്ച് മഹാരാഷ്ട്രയിൽ സംഘടിപ്പിച്ച പൊതുയോഗത്തില്‍ സംസാരിക്കവെയാണ് കേന്ദ്ര മന്ത്രിയുടെ വെളിപ്പെടുത്തൽ. ‘മികച്ച പാര്‍ട്ടി പ്രവര്‍ത്തകനും നേതാവുമാണ് താങ്കള്‍, കോണ്‍ഗ്രസില്‍ ചേരുകയാണെങ്കില്‍ വളരെ മികച്ച ഭാവിയാവും ഉണ്ടാവുക എന്നായിരുന്നു വാഗ്ദാനം. എന്നാൽ