കുണ്ടറ: കൊല്ലം –ചെങ്കോട്ട റെയിൽപാതയിൽ വിദ്യാർഥികളെ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തി. മാമ്പുഴ കോളശ്ശേരി സ്വദേശി കാർത്തിക് (15), പുത്തൻകുളങ്ങര സ്വദേശി മാളവിക (15) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാത്രി 8.50ന് കേരളപുരം മാമൂടിനു സമീപത്തു വച്ച് പുനലൂരിൽ നിന്ന് കൊല്ലത്തേക്കു പോയ മെമു തട്ടിയായിരുന്നു മരണം.
അപകടം നടന്നയുടൻ ട്രെയിൻ നിർത്തി ലോക്കോ പൈലറ്റ് പൊലീസ് കൺട്രോൾ റൂമിൽ വിവരമറിയിക്കുകയായിരുന്നു. ഒരു മണിക്കൂറോളം ട്രെയിൻ ഇവിടെ പിടിച്ചിട്ടു. മൃതദേഹങ്ങൾ കൊല്ലം ജില്ല ആശുപത്രി മോർച്ചറിയിൽ. കുണ്ടറ പൊലീസ് മേൽനടപടി സ്വീകരിച്ചു.