കൊല്‍ക്കത്ത – കൊല്‍ക്കത്തയില്‍ നിന്ന് തായ്ലന്‍ഡിലേയ്ക്ക് ത്രിരാഷ്ട്ര ഹൈവേ വരുന്നു. ഇന്ത്യയില്‍ നിന്ന് മ്യാന്‍മര്‍ വഴി തായ്ലന്‍ഡിലേക്ക് പോകുന്ന ത്രിരാഷ്ട്ര ഹൈവേ നാല് വര്‍ഷം കൊണ്ട് പൂര്‍ത്തിയാവും. ഇന്ത്യന്‍ ചേംമ്പര്‍ ഓഫ് കൊമേഴ്സും വിദേശകാര്യ മന്ത്രാലയവും സംഘടിപ്പിച്ച ബിസിനസ് കോണ്‍ക്ലേവിലാണ് ഇത് സംബന്ധിച്ച കാര്യങ്ങള്‍ ധാരണയിലായത്. പദ്ധതിയുടെ ആശയം മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടേതാണ് . 2002 ഏപ്രിലില്‍ ഇന്ത്യയും മ്യാന്‍മറും തായ്ലന്‍ഡും തമ്മില്‍ നടന്ന മന്ത്രിതല യോഗത്തില്‍ പദ്ധതിക്ക് അംഗീകാരം ലഭിച്ചു. ഇന്ത്യയില്‍ മണിപ്പൂരിലെ അതിര്‍ത്തി ഗ്രാമമായ മോറെയില്‍ നിന്നാരംഭിച്ച് കൊഹിമ, ഗുവാഹതി, ശ്രീരാംപുര്‍, സിലിഗുരി വഴി കൊല്‍ക്കത്തയിലെത്തും. ഇന്ത്യയും സൗത്ത് ഈസ്റ്റ് ഏഷ്യന്‍ നേഷന്‍സ് അസോസിയേഷനും തമ്മിലുള്ള വ്യാപാരം വര്‍ദ്ധിപ്പിക്കുക എന്നതായിരുന്നു ഈ പദ്ധതിയുടെ പിന്നിലെ ലക്ഷ്യം.
 
2023 June 18IndiaTrinational HighwayKolkkatta to Thailand ഓണ്‍ലൈന്‍ ഡെസ്‌ക്‌title_en: Trinational highway coming up from Kolkata to Thailand, got approval

By admin

Leave a Reply

Your email address will not be published. Required fields are marked *