സൗദി: സൗദിയിലെ റിയാദിൽ കാർ നിയന്ത്രണം വിട്ട് മേല്‍പ്പാലത്തിന് മുകളില്‍ നിന്ന് താഴേക്ക് വീണു. അമിത വേഗത്തിലോടിയ കാര്‍ ആണ് താഴെക്ക് വീണത്. പാലത്തിന് താഴെയുള്ള റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന മറ്റൊരു കാറിന്റെ മുകളിലേക്കാണ് ഈ വാഹനം വീണത്. രണ്ട് വാഹനങ്ങൾക്കും സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
റിയാദിലെ കിങ് ഫഹദ് റോഡിലായിരുന്നു കഴിഞ്ഞ ദിവസം അപകടം നടന്നത്. അമിത വേഗത്തില്‍ മേല്‍പ്പാലത്തിന് മുകളിലൂടെ പോയ കാർ നിയന്ത്രണം വിട്ട് തഴേക്ക് വീഴുകയായിരുന്നു. പാലത്തിന്റെ കൈവരികള്‍ തകര്‍ത്താണ് കാർ താഴേക്ക് വീണത്. തുടര്‍ന്ന് കിങ് ഫഹദ് മേല്‍പ്പാലത്തിന് താഴെയുള്ള റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു.
അപകടം നടന്ന സ്ഥലത്തേക്ക് റെഡ് ക്രസന്റ് ആംബുലന്‍സുകള്‍ എത്തി. പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി. അപകടം നടന്ന സമയത്ത് ദൃക്സാക്ഷികളില്‍ ഒരാള്‍ ചിത്രീകരിച്ച വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
pic.twitter.com/6SRrOZw53v
— Baher Esmail (@EsmailBaher) June 16, 2023