പട്‌ന-ഉത്തരേന്ത്യയില്‍ അതിശക്തമായ ചൂട്. തീവ്രമായ ഉഷ്ണതരംഗത്തില്‍ ബീഹാറിലും, യുപിയിലുമായി മൂന്ന് ദിവസത്തിനിടെ 98 പേരാണ് മരിച്ചത്.  ഉത്തര്‍പ്രദേശില്‍ മാത്രം 54 പേരാണ് ഉയര്‍ന്ന താപനിലയില്‍ മരിച്ചത്. ബീഹാറിലെ കഠിനമായ ചൂടിനെ തുടര്‍ന്നാണ് 44 പേര്‍ മരിച്ചത്. യുപിയിലെ ബാല്ലിയയില്‍ ജൂണ്‍ 15, 16, 17 തിയതികളില്‍ കനത്ത ചൂടേറ്റ് 54 പേരാണ് മരിച്ചത്. സമീപകാലത്ത് കണ്ടതില്‍ വെച്ച് ഏറ്റവും ഉയര്‍ന്ന ചൂടാണ് ഉത്തരേന്ത്യയില്‍ അനുഭവപ്പെടുന്നത്. ബാല്ലിയയില്‍ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 400 പേരാണ് ഉയര്‍ന്ന താപനിലയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
2023 June 18IndiaHEAT WAVESNorthbiharUPഓണ്‍ലൈന്‍ ഡെസ്‌ക് title_en: North India Extreme Heatwave: 98 people died in North India

By admin

Leave a Reply

Your email address will not be published. Required fields are marked *