ഇന്ത്യൻ എംബസി, യുഎൻ ഹാബിറ്റാറ്റുമായി സഹകരിച്ച് നടത്തിയ കടൽത്തീര ശുചീകരണത്തിൽ തൃശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് പങ്കെടുത്തു

കുവൈറ്റ് ; പതിനാറാം തീയതി വെള്ളിയാഴ്ച അവധിദിനത്തിൽ ബിനൈദ് അൽ ഗറിൽ കടൽത്തീര ശുചീകരണത്തിനിറങ്ങിയ ഇന്ത്യൻ അംബാസഡറോടൊപ്പം വിവിധ സന്നദ്ധ സംഘടനകളും, ഇന്ത്യൻ എംബസി പ്രതിനിധികളും, പരിസ്ഥിതി സംരക്ഷണ മുദ്രാവാക്യം ഉയർത്തി പിടിച്ചുകൊണ്ടു പങ്കെടുത്തു.
ഇന്ത്യൻ ഗവണ്മെന്റ് പ്രഖ്യാപിച്ച ‘ലൈഫ് സ്റ്റൈൽ ഫോർ എൻവയൺമെന്റ്’ എന്ന കാമ്പയിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക, എം ബസി ഉദ്യോഗസ്ഥർ, യു.എൻ ഹാബിറ്റാറ്റ്, ഹവല്ലി ഗവർണറേറ്റ്, മുനിസിപ്പാലിറ്റി, വിവിധ രാജ്യങ്ങളിലെ അംബാസഡർമാർ, തൃശൂർ അസോസിയേഷൻ ഓഫ് കുവൈത്ത് മറ്റു സംഘടനകൾ പങ്കെടുത്തു. രാവിലെ അഞ്ചു മുതൽ ആറുവരെ യായിരുന്നു ശുചീകരണം. തൃശ്ശൂർഅസോസിയേഷനിൽ നിന്നും 50ൽ പരം ആളുകളുടെ പങ്കാളിത്തം ശുചീകരണ പ്രവർത്തനത്തിനുണ്ടായി.

By admin

Leave a Reply

Your email address will not be published. Required fields are marked *