പ്രണയമെന്ന വികാരം പ്രേക്ഷക ഹൃദയങ്ങളെ പിടിച്ചു കുലുക്കുന്ന ഒന്നാണ്. നഷ്ടപ്രണയത്തെ തേടിയുള്ള അൽക്കയുടെ യാത്ര പ്രേക്ഷക സ്വീകാര്യത നേടിക്കൊണ്ടിരിക്കുന്നു. പ്രശസ്‌ത സംവിധായകൻ ഒമർ ലുലുവിൻറെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെ ഈ ചിത്രം പ്രേക്ഷകരിലേക്കെത്തി.
പൂർണ്ണമായും ഇംഗ്ളണ്ടിൽ ചിത്രീകരിക്കപ്പെട്ട ഈ കുഞ്ഞു സിനിമയുടെ സംവിധായകൻ ശരത് ജോസാണ്. ടൈറ്റിൽ കഥാപാത്രമായ അൽക്കയായി ശ്രുതി ഡാനിൽ വേഷമിടുന്നു. കൂടാതെ ടോം ജോസ്, രാജേഷ്, ഹിമ ബിന്ദു,രഞ്ജിത്ത്, ജീന ശരത് തുടങ്ങിയവർ കൂടി അഭിനയിച്ചിട്ടുണ്ട്.
കാമറ പ്രദീപ് കാവുങ്കൽ, കിഷോർ ശങ്കർ, കിരൺ ജോബി, എഡിറ്റിങ് ജോഡസ് കരോൾ എൻറ്റർടൈയിൻമെൻസിന്റെ ബാനറിലാണ് നിർമ്മാണം. ഡിജിറ്റൽ ഡിസ്ട്രിബൂഷൻ ക്ലോസ് ഷോട്ട് എൻറ്റർടൈയിൻമെൻറ്സ്.