കൊച്ചി – പുരാവസ്തു തട്ടിപ്പു കേസിൽ കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ എം.പിക്ക് താത്കാലികാശ്വാസം. അടുത്ത ബുധനാഴ്ചവരെ സുധാകരനെതിരെ കടുത്ത നടപടികളൊന്നും സ്വീകരിക്കരുതെന്ന് ഹൈക്കോടതി നിർദേശം നൽകി. മുൻകൂർ ജാമ്യാപേക്ഷയിലാണ് കോടതി ഇടപെടൽ. സുധാകരൻ നിരപരാധിയെങ്കിൽ ഭയപ്പെടുന്നതെന്തിനെന്ന് സർക്കാർ കോടതിയിൽ ചോദിച്ചു.
മുൻകൂർ ജാമ്യഹരജിയിൽ വിശദീകരണം നൽകാൻ സർക്കാർ സമയം ആവശ്യപ്പെട്ടു. തുടർന്നാണ് അതുവരെ കടുത്ത നടപടികൾ ഉണ്ടാവില്ലെന്ന് പ്രതീക്ഷിക്കുന്നതായി ഹൈക്കോടതി ഉത്തരവിൽ രേഖപ്പെടുത്തിയത്. ചോദ്യംചെയ്യലിന് ഹാജരാകുമ്പോൾ അറസ്റ്റ് ചെയ്യില്ലെന്ന് സർക്കാർ ഉറപ്പ് നൽകിയതായി കോടതി രേഖപ്പെടുത്താൻ ശ്രമിച്ചപ്പോൾ, അത്തരമൊരുറപ്പ് നൽകാൻ കഴിയില്ലെന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടി.എ. ഷാജി ഇതിനെ എതിർത്തു. സാഹചര്യം പരിശോധിച്ച് മാത്രമേ അറസ്റ്റ് ആവശ്യമുണ്ടോ ഇല്ലയോ എന്ന കാര്യത്തിൽ തീരുമാനം എടുക്കാൻ കഴിയൂവെന്നും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
മുൻകൂർ ജാമ്യഹരജി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി കേസ് പരിഗണിക്കുന്നത് ജൂൺ 21 ബുധനാഴ്ചത്തേക്ക് മാറ്റി. അന്ന് വിശദമായി വാദം കേൾക്കും. വാദത്തിൽ പ്രോസിക്യൂഷൻ മുന്നോട്ടുവെക്കുന്ന തെളിവുകളടക്കം പരിശോധിച്ചായിരിക്കും അറസ്റ്റുമായി ബന്ധപ്പെട്ട് കോടതിയുടെ അന്തിമതീരുമാനം ഉണ്ടാവുക.
2023 June 16Keralatitle_en: High Court should not take strict action against Sudhakaran

By admin

Leave a Reply

Your email address will not be published. Required fields are marked *