ഷാര്‍ജ-  ഷാര്‍ജയില്‍ മലയാളി യുവതി ഷോക്കേറ്റ് മരിച്ചു. പടിഞ്ഞാറെകൊല്ലം ഇലങ്കത്തുവെളി ജവാഹര്‍ നഗര്‍ നക്ഷത്രയില്‍ വിശാഖ് ഗോപിയുടെ ഭാര്യ നീതു (35) ആണ് മരിച്ചത്. വീട്ടിലെ കുളിമുറിയില്‍ വെച്ച് ഷോക്കേല്‍ക്കുകയായിരുന്നുവെന്നാണ് വിവരം. എന്‍ജിനീയറായി ജോലി ചെയ്തു വരികയായിരുന്നു.
ഷോക്കേറ്റു മരിച്ച നീതുവിന്റെ ഭര്‍ത്താവ് വിശാഖും എന്‍ജിനീയറാണ്. അഞ്ച് വയസുകാരന്‍ നിവേഷ് കൃഷ്ണ മകനാണ്. ദമ്പതിമാര്‍ താമസിച്ചിരുന്ന വില്ലയുടെ ഭാഗത്ത് കഴിഞ്ഞ ദിവസങ്ങളില്‍ ഇലക്ട്രിക്കല്‍ ജോലികള്‍ നടന്നിരുന്നു. കുളിമുറിയില്‍ കയറിയപ്പോള്‍ വെള്ളത്തില്‍ നിന്ന് നീതുവിന് ഷോക്കേറ്റുവെന്നാണ് വിവരം. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം കൊല്ലത്തെ വസതിയില്‍ എത്തിക്കും. തുടര്‍ന്ന് മുളങ്കാടകം ശ്മശാനത്തില്‍ സംസ്‌കരിക്കും.
 
2023 June 17GulfSharjahkollammalayaliengineerഓണ്‍ലൈന്‍ ഡെസ്‌ക് title_en: Malayali engineer electrocuted to death in UAE

By admin

Leave a Reply

Your email address will not be published. Required fields are marked *