ലണ്ടന്‍ – ലണ്ടനില്‍ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. ഒപ്പമുണ്ടായിരുന്ന മലയാളി സുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊച്ചി പനമ്പള്ളിനഗര്‍ സ്വദേശി അരവിന്ദ് ശശികുമാര്‍ (37) ആണ് സൗത്ത് ഈസ്റ്റ് ലണ്ടനിലെ പെക്കാമില്‍ മരിച്ചത്. ഒപ്പം താമസിക്കുന്ന സുഹൃത്തിന്റെ കുത്തേറ്റാണ് അരവിന്ദ് മരിച്ചത്. കൂടെ താമസിച്ചിരുന്ന 20 വയസുകാരനായ മലയാളി യുവാവിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പെക്കാമിലെ കോള്‍മാന്‍ വേ ജംഗ്ഷന് സമീപം സൗതാംപ്റ്റണ്‍ വേയിലെ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പമാണ് അരവിന്ദ് താമസിച്ചിരുന്നത്. വ്യാഴാഴ്ച രാത്രി പ്രാദേശിക സമയം ഒരു മണിയോടെയാണ് സംഭവമുണ്ടായത്. സുഹൃത്തുക്കള്‍ തമ്മിലുണ്ടായ തര്‍ക്കം കത്തിക്കുത്തില്‍ കലാശിക്കുകയായിരുന്നവെന്നാണ് വിവരം.
2023 June 16InternationalMalayalee youthStabbed to death in LondonFriend in custody ഓണ്‍ലൈന്‍ ഡെസ്‌ക്title_en: Malayali youth stabbed to death in London, friend in custody