(പെരിന്തൽമണ്ണ) മലപ്പുറം – പോക്‌സോ കേസിൽ മൂന്ന് മദ്രസ അധ്യാപകരുൾപ്പെടെ നാലുപേർ അറസ്റ്റിൽ. അഞ്ചാം ക്ലാസിൽ പഠിക്കുന്ന മൂന്നു മദ്രസ കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പെരുമ്പടപ്പ് പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്.
വെളിയങ്കോട് സ്വദേശി തൈപ്പറമ്പിൽ ബാവ (54), പാലപ്പെട്ടി സ്വദേശി പോറ്റാടി വീട്ടിൽ കുഞ്ഞഹമ്മദ് (64), പാലക്കാട് സ്വദേശി മണത്തിൽ വീട്ടിൽ ഹൈദ്രോസ് (50), പാലപ്പെട്ടി സ്വദേശി തണ്ണിപ്പാരന്റെ വീട്ടിൽ മുഹമ്മദുണ്ണി (67) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇതിൽ മൂന്നുപേർ കുട്ടികളെ പഠിപ്പിക്കുന്ന അധ്യാപകരും മറ്റൊരാൾ ഒരു വിദ്യാർത്ഥിയുടെ അയഷൽവാസിയുമാണെന്ന് പോലീസ് പറഞ്ഞു. നാലുപേരെയും പെരിന്തൽമണ്ണ മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.
സ്‌കൂളിൽ നടന്ന കൗൺസലിംഗിലാണ് പീഡനത്തെക്കുറിച്ച് കുട്ടികൾ മൊഴി നൽകിയത്. തുടർന്ന് സ്‌കൂൾ അധികൃതർ ചൈൽഡ് ലൈനിനെ വിവരമറിയിക്കുകയായിരുന്നു. ചൈൽഡ് ലൈൻ പരാതിയിലാണ് പോലീസ് നടപടി.
2023 June 17Keralapocso cae4 arrest in malappuram3 in madrassa teachersperinthalmanna courttitle_en: 4 people, including 3 madrasa teachers, arrested in Malappuram POCSO case